പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പഞ്ചാബിൽ അറസ്റ്റിൽ

പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെയാണ് അമൃത്സർ റൂറൽ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

Update: 2025-05-04 06:26 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പഞ്ചാബിൽ അറസ്റ്റിൽ.തന്ത്രപ്രധാനമായ സൈനിക വിവരങ്ങളാണ് പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് ഇവർ ചോർത്തി നൽകിയതെന്നാണ് വിവരം. പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരെയാണ് അമൃത്സർ റൂറൽ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

അമൃത്സറിലെ സൈനിക കന്റോൺമെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും ചോർത്തിയതിൽ പങ്കുണ്ടെന്ന് ഡിജിപി ഗൗരവ് യാദവ്  പറഞ്ഞു.

അതിനിടെ,നിയന്ത്രണരേഖയിൽ പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.പാകിസ്താനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയ്ക്കുന്നതിനായി ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിൻ്റെ ഷട്ടർ താഴ്ത്തി.പാകിസ്താന്‍ കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പോകരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News