'ഇതൊരു നീണ്ട യുദ്ധമാണ്, ഞാൻ പൊരുതാൻ തയ്യാറാണ്'; അറസ്റ്റിന് പിന്നാലെ പവൻ ഖേഡ

റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനായി വിമാനത്തിൽ കയറിയ ഖേഡയെ വിമാനത്തിൽനിന്ന് പുറത്തിറക്കിയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2023-02-23 11:35 GMT

Pwan Khera

ന്യൂഡൽഹി: ഒരു നീണ്ട യുദ്ധമാണ് നടക്കുന്നതെന്നും അവസാനം വരെ പൊരുതുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേഡ. ഡൽഹിയിൽ അസം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനായി വിമാനത്തിൽ കയറിയ അദ്ദേഹത്തെ വിമാനത്തിൽനിന്ന് പുറത്തിറക്കിയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.

ഖേഡക്ക് പിന്നീട് സുപ്രിംകോടതി ചൊവ്വാഴ്ച വരെ ജാമ്യം അനുവദിച്ചു. ഖേഡയുടെ അറസ്റ്റിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്‌വിയാണ് ഖേഡക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

Advertising
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അസം പൊലീസ് ഖേഡയെ അറസ്റ്റ് ചെയ്തത്. ഖേഡയുടെ പരാമർശം ഒരു നാക്കുപിഴയായിരുന്നുവെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു. ഈ വീഴ്ചക്ക് പവൻ ഖേഡ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Full View

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News