'ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ലണ്ടനില്‍ ചോദ്യം ഉന്നയിക്കുന്നത് ദൗർഭാഗ്യകരം': രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി

'ഭഗവാൻ ബസവേശ്വരയെയും കർണാടകയിലെയും ഇന്ത്യയിലെയും ജനങ്ങളെയും അപമാനിക്കുകയാണ്'

Update: 2023-03-12 14:34 GMT

Narendra Modi

Advertising

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കും ദൈവത്തിനുമെതിരാണ് പരാമര്‍ശം. ലണ്ടൻ മണ്ണിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി കര്‍ണാടകയില്‍ പറഞ്ഞു. 

"ഇവർ ഭഗവാൻ ബസവേശ്വരയെയും കർണാടകയിലെയും ഇന്ത്യയിലെയും ജനങ്ങളെയും അപമാനിക്കുകയാണ്. കർണാടക ഇത്തരക്കാരിൽ നിന്ന് അകന്നു നിൽക്കണം"- നരേന്ദ്ര മോദി പറഞ്ഞു.

ലോകം മുഴുവൻ ഈ ജനാധിപത്യ വ്യവസ്ഥയെ കുറിച്ച് പഠിക്കുന്നു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവാണ്. ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കാൻ ചിലര്‍ നിരന്തരം ശ്രമിക്കുകയാണെന്നും നരേന്ദ്ര മോദി വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രസംഗം പരാമര്‍ശിച്ചാണ് നരേന്ദ്ര മോദിയുടെ വിമര്‍ശനം. ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും താനടക്കം നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നാലെ ബി.ജെ.പി നേതാക്കള്‍ രാഹുലിനെതിരെ രംഗത്തെത്തി. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷം രാഹുല്‍ ഗാന്ധി വിദേശത്ത് രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചത്.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തിന്‍റെ നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയത് പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി- "ഒരു ദശാബ്ദം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇന്ത്യയിൽ പരിധിയില്ലാത്ത അഴിമതിയുണ്ടെന്ന് അദ്ദേഹം വിദേശത്ത് പറഞ്ഞത് ഞാൻ ഓർക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒന്നും ചെയ്തിട്ടില്ലെന്ന അദ്ദേഹത്തിന്‍റെ പ്രസംഗം നിങ്ങൾ കേട്ടിട്ടില്ലേ? പൂര്‍വികരെ അപമാനിക്കുന്നതല്ലേ ഇത്? ഞാൻ ഒരിക്കലും എന്‍റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല. എനിക്ക് അതിൽ താൽപ്പര്യമില്ല. ഞാനത് ഒരിക്കലും ചെയ്യില്ല. ഞാന്‍ പറഞ്ഞത് ബി.ജെ.പി വളച്ചൊടിച്ചു. കൊള്ളാം".

Summary- Prime Minister Narendra Modi hit out at Congress's Rahul Gandhi today, saying his remarks on democracy in India was an attack on the people of Karnataka, India, and God





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News