'ലണ്ടൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചു'; കോടതിയിൽ റിപ്പോർട്ട് നൽകി പൂനെ പൊലീസ്

സവർക്കറുടെ അനന്തരവനയ സത്യകി അശോക് സവർക്കറാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്.

Update: 2024-05-28 05:17 GMT

പൂനെ: 2023ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വി.ഡി സവർക്കറെ അപമാനിച്ചെന്ന് പൂനെ പൊലീസിന്റെ റിപ്പോർട്ട്. സവർക്കറുടെ അനന്തരവനയ സത്യകി അശോക് സവർക്കറാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൂനെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുമെന്ന് ജസ്റ്റിസ് അക്ഷി ജയിൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ ഐ.പി.സി 499, 500 വകുപ്പുകൾ പ്രകാരം നടപടി വേണമെന്ന് ആവശ്യപ്പെട്ട് സത്യകി സവർക്കർ കഴിഞ്ഞ ഏപ്രിലിലാണ് കോടതിയെ സമീപിച്ചത്. സത്യകി സമർപ്പിച്ച തെളിവുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിശ്രംബൗഗ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്‌ലിമിനെ മർദിച്ചപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് വി.ഡി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യകി പരാതി നൽകിയത്. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും സവർക്കർ എവിടെയും അങ്ങനെ എഴുതിയിട്ടില്ലെന്നും സത്യകി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണം പൂർണമായി കളവും കെട്ടിച്ചമച്ചതുമാണെന്നും സത്യകിയുടെ പരാതിയിൽ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News