'രാജ്യം നിങ്ങള്‍ക്കൊപ്പം': ഷാരൂഖിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്.

Update: 2021-11-03 12:38 GMT

ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാരൂഖ് ഖാന് പിന്തുണ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്. 'രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്' എന്നാണ് കത്തില്‍ പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ശിവസേനയും എൻസിപിയും ഷാരൂഖിനും കുടുംബത്തിനും പിന്തുണ നല്‍കിയിരുന്നു.

മുംബൈയില്‍ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടിനാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഒക്ടോബര്‍ മൂന്നിന് അറസ്റ്റ് രേഖപ്പെടുത്തി ആര്യന്‍ ഖാനെ ആര്‍തര്‍ ജയിലിലടച്ചു. 25 ദിവസം കഴിഞ്ഞാണ് ആര്യന് ജാമ്യം ലഭിച്ചത്.

Advertising
Advertising

ഒക്ടോബര്‍ 28ന് ബോംബെ ഹൈക്കോടതിയാണ് ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. ആര്യനില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയില്ലെങ്കിലും വാട്സ് ആപ്പ് ചാറ്റില്‍ നിന്ന് മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് തെളിവ് ലഭിച്ചിരുന്നുവെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആര്യനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഷാരൂഖും അദ്ദേഹത്തിന്‍റെ ആരാധകരും എത്തിയിരുന്നു.

ആര്യനെ കൂടാതെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്‍റ്, മോഡല്‍ മുണ്‍മുണ്‍ ധമേച്ഛ എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. സല്‍മാന്‍ ഖാന്‍, ഋത്വിക് റോഷന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ നേരത്തെ ഷാരൂഖിന് പിന്തുണയുമായി എത്തിയിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News