എസ്ഐആർ നടപടികൾക്കിടെ മൂന്നാഴ്ചയിൽ 16 ബിഎൽഒമാർക്ക് ജീവൻ നഷ്ടമായി: രാഹുൽ ഗാന്ധി

പരിഷ്കരണമല്ല, അടിച്ചമർത്തലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Update: 2025-11-23 14:42 GMT

ന്യൂഡൽഹി: എസ്ഐആർ നടപടകൾക്കിടെ 16 ബിഎൽഒമാർക്ക് ജീവൻ നഷ്ടമായെന്ന് രാഹുൽ ഗാന്ധി. മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ ജീവൻപൊലിഞ്ഞതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എസ്ഐആർ എന്ന പേരിൽ രാജ്യമെമ്പാടും അരാജകത്വം സൃഷ്ടിക്കപ്പെട്ടു. എസ്ഐആർ പരിഷ്കരണമല്ല, അടിച്ചമർത്തലാണ് നടക്കുന്നത്. ഹൃദയാഘാതം, മാനസിക പിരിമുറുക്കം, ആത്മഹത്യ എന്നിവയ്ക്ക് കാരണമായി. വോട്ടുകൊള്ള തടസ്സമില്ലാതെ തുടരുകയാണ്.

ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഉള്ള ഒരു രാജ്യത്ത്, വോട്ടർമാർക്ക് അവരുടെ പേരുകൾ കണ്ടെത്താൻ 22 വർഷം പഴക്കമുള്ള വോട്ടർ പട്ടികകൾ സ്കാൻ ചെയ്ത പേജുകൾ തിരയേണ്ടിവരുന്നു.

പരിഷ്കാരങ്ങളുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് സമ്മർദ്ദം ചെലുത്തുന്നത് ഉചിതമാണോ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മാതൃക ജനാധിപത്യ സുതാര്യതയെ പരിഹസിക്കുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News