അമിത് ഷായെ അപമാനിച്ചെന്ന പരാതി; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹരജി ഫയൽ ചെയ്തത്.

Update: 2024-07-25 07:41 GMT

സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രതിപക്ഷനേതാവ് നാളെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. രാവിലെ ഒമ്പതിന് രാഹുൽ ലഖ്‌നോവിലെത്തുമെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ് റാണ പറഞ്ഞു.

പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹരജി ഫയൽ ചെയ്തത്. അമിത് ഷാക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. കേസിൽ ഈ വർഷം ഫെബ്രുവരിന് 20ന് രാഹുലിന് കോടതി ജാമ്യം അനുവദിച്ചു.

രാഹുൽ ഗാന്ധിയുടെ സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നതിനാണ് നാളെ കോടതിയിൽ ഹാജരാകാൻ സ്‌പെഷ്യൽ മജിസ്‌ട്രേറ്റ് ശുഭാം വർമ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News