വോട്ട് കൊള്ളക്കെതിരായ രാഹുലിന്റെ 'വോട്ടർ അധികാർ യാത്ര' രണ്ടാംദിനത്തിൽ; ഹരിയാനയിലും ക്രമക്കേടെന്ന് കോൺഗ്രസ്

കുടുംബായിലെ അംബായിൽ നിന്നാണ് യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുക

Update: 2025-08-18 00:48 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:വോട്ട് മോഷണത്തിനെതിരായ രാഹുലിന്റെ 'വോട്ടർ അധികാർ യാത്ര' രണ്ടാം ദിനത്തിൽ.ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം ശക്തമാക്കാനാണ് തീരുമാനം. അതിനിടെ ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം പേരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.

തെളിവുകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെങ്കിലും വിമർശനം കൂടുതൽ കടുപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെയും ഇന്‍ഡ്യ സഖ്യത്തിന്റെയും തീരുമാനം. കുടുംബായിലെ അംബായിൽ നിന്നാണ് യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുക. ആര്‍ജെഡി നേതാവ് തേജ്വസി യാദവും രാഹുലിന് ഒപ്പം വിവിധ ഇടങ്ങളിൽ ജനങ്ങളെ കാണും.

ഡിയോയിലെ സൂര്യ ക്ഷേത്രവും രാഹുൽ സന്ദർശിക്കും.ഗയയിലാണ് രണ്ടാം ദിവസത്തെ യാത്ര സമാപിക്കുക. അതേസമയം, ബിഹാറിനു സമാനമായി മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് നടന്നുവെന്ന് രാഹുൽ ആരോപിച്ചിരുന്നു. നിയമ സഭ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഹരിയാന കോൺഗ്രസ്‌ രംഗത്ത് വന്നു.  അതിനിടെ സുപ്രിംകോടതി നിർദേശം പ്രകാരം പട്ടിക പരിഷ്കരണത്തിന് പിന്നാലെ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News