'വാഷിങ്ടണിലല്ല, ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുക ഡൽഹിയിൽ': അമേരിക്കൻ പ്രസിഡന്റിനെ നിശബ്ദനാക്കിയ രാജീവ് ഗാന്ധി, കുറിപ്പ്

''ആ മുറി പൊടുന്നനെ നിശബ്ദമായി. അവിടെയുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ പോലും ഇന്ത്യയുടെ യുവ പ്രധാനമന്ത്രിയുടെ അന്തസ്സും ദൃഢതയും അംഗീകരിച്ച് നിശബ്ദമായി തലയാട്ടി''

Update: 2025-05-21 07:20 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: അന്തരിട്ട മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ 34-ാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ ധീരത വ്യക്തമാക്കുന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക താര ടോജോ അലക്സ് ആണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സാമ്പത്തിക ആനുകൂല്യങ്ങൾ വേണമെങ്കിൽ അന്താരാഷ്ട്ര നിലപാടുകളിൽ ഇന്ത്യ ചുവട് മാറ്റണമെന്ന വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിൽ, ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടപ്പോള്‍ അത് സാധ്യമല്ലെന്ന് പറഞ്ഞ രാജീവ് ഗാന്ധിയുടെ നടപടിയാണ് താര ചൂണ്ടിക്കാണിക്കുന്നത്.

''ഇന്ത്യയുടെ വിദേശനയം നയിക്കുന്നത് ബാഹ്യ സമ്മർദമോ പ്രേരണയോ അല്ല, ദേശീയ താൽപ്പര്യങ്ങളാണ്. സുഹൃത്തുക്കൾക്ക് ഉപദേശം നൽകാം, പക്ഷേ ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത് വാഷിംഗ്ടണിലോ മോസ്കോയിലോ അല്ല, ന്യൂഡൽഹിയിലാണ്''- എന്നായിരുന്നു രാജീവിന്റെ മറുപടി. 

Advertising
Advertising

ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വികസിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചുപ്പോൾ, ഇന്ത്യയിലെ ടെസ്‌ലയുടെ ഫാക്ടറിയെക്കുറിച്ചുള്ള സാധ്യതകളെ നഖശികാന്തം എതിർത്തപ്പോൾ ഇപ്പോഴത്തെ 56 ഇഞ്ചുകാരും ബാക്കിയുള്ളവരും എവിടെപ്പോയെന്നും താര കുറിപ്പിലൂടെ ചോദിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജീവ് ഗാന്ധി അമേരിക്കൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിനെ നിശബ്ദമാക്കിയ ദിവസം.1985-ൽ, പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ, രാജീവ് ഗാന്ധി അമേരിക്കയിലേക്ക് ഒരു ഔദ്യോഗിക സന്ദർശനം നടത്തി. അമേരിക്കയും ഇന്ത്യയും തമ്മിൽ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടം.

പരമ്പരാഗതമായി സോവിയറ്റ് യൂണിയനോട് കൂടുതൽ അടുക്കുമ്പോഴും ഇന്ത്യ നമ്മുടെ ചേരിചേരാ നിലപാട് ശ്രദ്ധാപൂർവ്വം നിലനിർത്തിയിരുന്നു. ഇന്ത്യയെ തങ്ങളുടെ സ്വാധീന വലയത്തിലേക്ക് കൊണ്ടുവരാൻ എപ്പോഴും അമേരിക്ക ശ്രമിച്ചുകൊണ്ടേയിരുന്ന സമയം. വൈറ്റ് ഹൗസിൽ നടന്ന ഒരു ഉന്നതതല യോഗത്തിൽ, ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ രാജീവ് ഗാന്ധിയോട് തന്ത്രപൂർവ്വം ഒരു നിർദ്ദേശം മുന്നോട്ടുവച്ചു...

"അമേരിക്കയുമായി മികച്ച സഹകരണം ആഗ്രഹിക്കുന്നുവെങ്കിൽ, മോസ്കോയുമായുള്ള ബന്ധം കുറയ്ക്കണം."

അമേരിക്കയുടെ സൂചന വ്യക്തമായിരുന്നു - സാമ്പത്തിക ആനുകൂല്യങ്ങൾ വേണമെങ്കിൽ അന്താരാഷ്ട്ര നിലപാടുകളിൽ ഇന്ത്യ ചുവട് മാറ്റണം. വളരെ മൃദുലവും എന്നാൽ ഉറച്ചതുമായ സംസാരത്തിനും പെരുമാറ്റത്തിനും പേരുകേട്ട രാജീവ് ഗാന്ധി അദ്ദേഹത്തോട് ശാന്തമായി പ്രതികരിച്ചു...

"India’s foreign policy is guided by its national interests, not by pressure or inducement. Friends may offer advice, but decisions will be made in New Delhi, not Washington or Moscow."

"ഇന്ത്യയുടെ വിദേശനയം നയിക്കുന്നത് ബാഹ്യ സമ്മർദ്ദമോ പ്രേരണയോ അല്ല, ദേശീയ താൽപ്പര്യങ്ങളാണ്. സുഹൃത്തുക്കൾക്ക് ഉപദേശം നൽകാം, പക്ഷേ ഞങ്ങൾ തീരുമാനങ്ങൾ എടുക്കുന്നത് വാഷിംഗ്ടണിലോ മോസ്കോയിലോ അല്ല, ന്യൂഡൽഹിയിലാണ്."

ആ മുറി പൊടുന്നനെ നിശബ്ദമായതായി. അവിടെയുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ പോലും ഇന്ത്യയുടെ യുവ പ്രധാനമന്ത്രിയുടെ അന്തസ്സും ദൃഢതയും അംഗീകരിച്ച് നിശബ്ദമായി തലയാട്ടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ആ ദിവസത്തെ രാജീവ് ഗാന്ധിയുടെ മനസ്സാന്നിധ്യവും സമചിത്തതയും ദൃഢപ്രതികരണവും,

അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളിൽ അദ്ദേഹത്തിന് വളരെയധികം ബഹുമാനം നേടിക്കൊടുത്തു, ലോകവേദിയിൽ ഇന്ത്യയുടെ സ്വതന്ത്ര ശബ്ദമെന്ന പ്രതിച്ഛായയെ ശക്തിപ്പെടുത്തി. ആഗോള അധികാര രാഷ്ട്രീയത്തിന്റെ സൂക്ഷമതകളെയും സങ്കീർണ്ണതകളെയും അവർണ്ണനീയമായ ധൈര്യത്തോടെ കൂടി - ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വെറും 40 വയസ്സുള്ള രാജീവ് ഗാന്ധി നേരിട്ടതാണ് ഈ സംഭവത്തെ ഏറ്റവും ശ്രദ്ധേയമാക്കിയത്.

മുൻ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൽ ഇന്ത്യ ഒരു ചെറിയ രാജ്യമാണെന്ന് കളിയാക്കിയപ്പോൾ, 2020 ഒക്ടോബറിൽ നടന്ന യുഎസ് പ്രസിഡന്റ്ഷിപ്പ് ചർച്ചയിൽ .... “ഇന്ത്യയെ നോക്കൂ. വായു വൃത്തികെട്ടതാണ്.” എന്ന് പറഞ്ഞു ഡൊണാൾഡോ ട്രംപ് ആക്ഷേപിച്ചപ്പോൾ...

ഇന്ത്യയുടെ താരിഫ് നയങ്ങളെയും വ്യാപാര രീതികളെയും ആവർത്തിച്ച് വിമർശിച്ചു കൊണ്ട്, രാജ്യത്തെ "താരിഫ് രാജാവ്" എന്നും വ്യാപാര ബന്ധങ്ങളുടെ "വളരെ വലിയ ദുരുപയോഗം ചെയ്യുന്ന രാജ്യം" എന്നും ട്രംപ് മുദ്രകുത്തിയിപ്പോൾ...

ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വികസിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചുപ്പോൾ...

ഇന്ത്യയിലെ ടെസ്‌ലയുടെ ഫാക്ടറിയെക്കുറിച്ചുള്ള സാധ്യതാകളെ നഖശികാന്തം എതിർത്തപ്പോൾ...

ഇന്ത്യ പാക് വെടിനിർത്തലിന് താൻ രണ്ട് രാജ്യങ്ങളെയും ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാഴ്ത്തി യുദ്ധം ഒഴിവാക്കി എന്ന് വീണ്ടും വീണ്ടും ലോകത്തോട് വിളിച്ചു പറഞ്ഞ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യയെ നാണം കെടുത്തുമ്പോൾ...

വായും മൂടിക്കെട്ടി മാളത്തിൽ പോയി ഒളിച്ചിരിക്കുന്ന 56 ഇഞ്ചുകാരനും ബാക്കിയുള്ള വായപോയ സകല കോടാലികൾക്കും എന്ത് രാജ്യം? എന്ത് രാജ്യത്തിൻ്റെ ആത്മാഭിമാനം... രാജ്യത്തിൻ്റെ പരമാധികാരം..?!

ഇന്ത്യക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ രാജീവ് ഗാന്ധിക്ക് രാജ്യത്തിൻ്റെ പ്രണാമം.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News