'ഇന്ത്യയിൽ ഒരു ദിവസം മാത്രമാണ് ദീപാവലിയെങ്കിൽ ഗസ്സയിൽ എന്നും ദീപാവലി' എന്ന് രാംഗോപാൽ വർമ്മയുടെ പോസ്റ്റ്; വിമർശനവുമായി സോഷ്യൽ മീഡിയ

മനുഷ്യത്വരഹിത പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

Update: 2025-10-21 17:05 GMT

ന്യുഡൽഹി: ഗസ്സയിലെ വംശഹത്യയെ തമാശയാക്കി എക്‌സിൽ പോസ്റ്റിട്ട രാംഗോപാൽവർമ്മക്കെതിരെ വിമർശനം. ' ഇന്ത്യയിൽ ഒരു ദിവസം മാത്രമാണ് ദീപാവലിയെങ്കിൽ ഗസ്സയിൽ എന്നും ദീപാവലിയാണ'് എന്നാണ് രാംഗോപാൽ വർമ്മ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞത്. നിരവധി ആളുകളാണ് രാംഗോപാൽ വർമ്മയുടെ പരാമർശത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

'കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതിനെ ആഘോഷമാക്കാതെ നിങ്ങൾക്ക് പ്രിയപ്പെട്ടൊരു ഉത്സവം ആഘോഷിക്കാൻ അറിയില്ലേയെന്നും നിങ്ങളുടെ സിനിമയേക്കാൾ മോശമാണ് നിങ്ങളെന്നും' രാം ഗോപാൽ വർമ്മയുടെ പോസ്റ്റിനടിയിൽ കമന്റുകളായി വന്നിട്ടുണ്ട്. പോസ്റ്റുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവിധി പേർ രംഗത്തു വന്നിട്ടുണ്ടെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാനോ അതിനെ കുറിച്ച് എന്തെങ്കിലും പറയാനോ രാംഗോപാൽ വർമ്മ തയ്യാറായിട്ടില്ല.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News