രാമക്ഷേത്രത്തിലേക്കുള്ള റോഡിന് കല്യാണ്‍ സിംഗ് മാര്‍ഗ് എന്നു പേര് നല്‍കുമെന്ന് യുപി ഉപമുഖ്യമന്ത്രി

അന്തരിച്ച യു.പി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിംഗിനോടുള്ള ആദരസൂചകമായിട്ടാണ് റോഡിന് ഈ പേരു നല്‍കുന്നത്

Update: 2021-08-23 07:04 GMT

അയോധ്യയിലെ രാമ ജന്മഭൂമി കോംപ്ലക്‌സിലേക്ക് പോകുന്ന റോഡിന് കല്യാൺ സിംഗ് മാർഗ് എന്ന് പേരിടുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കഴിഞ്ഞ ദിവസം അന്തരിച്ച യു.പി മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിംഗിനോടുള്ള ആദരസൂചകമായിട്ടാണ് റോഡിന് ഈ പേരു നല്‍കുന്നത്.

ലക്‌നൗ, പ്രയാഗ്രാജ്, ബുലന്ദ്ഷഹർ, അലിഗഡ് എന്നിവിടങ്ങളിൽ ഓരോ റോഡിനും കല്യാൺ സിംഗിന്‍റെ പേര് നൽകാനുള്ള നിർദ്ദേശം സമർപ്പിക്കുമെന്നും മൗര്യ പറഞ്ഞു. അലിഗഡ് വിമാനത്താവളത്തിന് കല്യാൺ സിംഗിന്‍റെ പേരു നൽകണമെന്ന് നിരവധി ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മൗര്യ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ഉടൻ ചേരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന കല്യാണ്‍ സിംഗ് ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഞായറാഴ്ച ലക്നൌവിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News