രാജസ്ഥാനിൽ പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട ശ്രമങ്ങൾ; സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകില്ലെന്ന് റിപ്പോർട്ട്

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിൽനിന്ന് ഹൈക്കമാൻഡ് പിൻമാറിയതായാണ് സൂചന.

Update: 2022-09-26 00:50 GMT

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ പരിഹരിക്കാൻ തിരക്കിട്ട ശ്രമം. അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും ഗെഹലോട്ട് പക്ഷത്തെ എംഎൽഎമാരെ കണ്ട് അഭിപ്രായം തേടും. ശേഷം വിവരങ്ങൾ സോണിയ ഗാന്ധിയെ അറിയിക്കും. പിന്നിട് നിയമസഭാ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. ഗെഹലോട്ടിനെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കണം, അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് എംഎൽഎമാരുടെ ആവശ്യം.

Advertising
Advertising

അതേസമയം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന തീരുമാനത്തിൽനിന്ന് ഹൈക്കമാൻഡ് പിൻമാറിയതായാണ് സൂചന. എംഎൽഎമാർ കടുത്ത എതിർപ്പുയർത്തിയ സാഹചര്യത്തിൽ അത് പരിഗണിക്കാതെ മുന്നോട്ടുപോയാൽ രാജസ്ഥാനിലും പഞ്ചാബ് ആവർത്തിക്കുമോ എന്ന ഭയം ദേശീയ നേതൃത്വത്തിനുണ്ട്. പഞ്ചാബിൽ അമരീന്ദർ സിങ്-സിദ്ദു പോരിൽ ഹൈക്കമാൻഡ് സ്വീകരിച്ച നിലപാടാണ് സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടാൻ കാരണമെന്ന വിമർശനം ശക്തമാണ്.

ചർച്ചകൾക്കായി ഇന്ന് ഗെഹലോട്ടിനെയും സച്ചിനേയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന. അതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News