'രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണം' പ്രമേയം പാസാക്കി കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം

Update: 2021-09-17 17:23 GMT

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം പ്രമേയം പാസാക്കി. മഹാരാഷ്ട്രയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്.  രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ഞായറാഴ്ച  എൻ.എസ്.യു.ഐ പ്രമേയം പാസാക്കിയിരുന്നു. 


" അവർ (ബി.ജെ.പി ) ചോദിക്കുന്നു കഴിഞ്ഞ 70 വർഷക്കാലം കോൺഗ്രസ് എന്താണ് ചെയ്തതെന്ന്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ മുന്നോട്ട് നയിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്." കോൺഗ്രസിന്റെ പട്ടിക ജാതി വിഭാഗം അധ്യക്ഷൻ പറഞ്ഞു. 

Advertising
Advertising

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സുരക്ഷിത ബോധമുണ്ടെന്ന് എൻ.എസ്.യു.ഐ പ്രമേയം പറയുന്നു.  

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News