സ്ത്രീപക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ഹരജിയിൽ സുപ്രിംകോടതി തിങ്കളാഴ്ച വാദം കേൾക്കും

സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള നിയമം പുരുഷൻമാരെ ദ്രോഹിക്കാൻ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഹരജി.

Update: 2025-02-01 11:14 GMT

ന്യൂഡൽഹി: സ്ത്രീപക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിൽ സുപ്രിംകോടതി തിങ്കളാഴ്ച വാദം കേൾക്കും. സ്ത്രീധന നിരോധന നിയമം, ഗാർഹിക പിഡന നിരോധന നിയമം, ഇന്ത്യൻ പീനൽ കോഡിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം തുടങ്ങിയവയുടെ സാധുത ചോദ്യം ചെയ്താണ് ഹരജി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

നിയമങ്ങൾ ദുരുദ്ദേശ്യപരവും യുക്തിരഹിതവുമാണെന്ന് രൂപ്ഷി സിങ് സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നു. തങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമം ദുരുപയോഗം ചെയ്ത് സ്ത്രീകൾ പുരുഷൻമാരെ ദ്രോഹിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം നിയമങ്ങൾ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിൽനിന്ന് പുരുഷൻമാർക്ക് സംരക്ഷണം വേണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.

1961ലെ സ്ത്രീധന നിരോധന നിയമത്തിൽ മതപരമായ വിവേചനം നിലനിൽക്കുന്നുണ്ട്. 2005ലെ ഗാർഹിക പീഡന നിരോധന നിയമം സ്ത്രീ കേന്ദ്രീകൃതവും പുരുഷവിരുദ്ധവുമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News