പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സ്വയംപ്രഖ്യാപിത ആള്‍ദൈവം പിടിയില്‍

ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലാണ് സംഭവം

Update: 2024-02-17 07:36 GMT

പ്രതീകാത്മക ചിത്രം

ബിലാസ്‍പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവമടക്കം നാലുപേര്‍ പിടിയില്‍. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലാണ് സംഭവം. 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്.

ആൾദൈവം പണ്ഡിറ്റ് താക്കൂർ എന്ന കുമാർ എന്ന കുലേശ്വർ സിംഗ് രജ്പുത്, കൂട്ടാളികളായ ഗണേഷ് സാഹു (52), ധനിയ ബഞ്ചാരെ (42), കനയ്യ (40), ഹൽസി രാത്രേ (30) എന്നിവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി ബിലാസ്‍പൂര്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് അർച്ചന ഝാ പറഞ്ഞു.രജ്പുത്തും സാഹുവും ബിലാസ്പൂരിൽ നിന്നുള്ളവരാണ്. ബഞ്ചാരെയും റാത്രെയും സാരഗ്രാ-ബിലൈഗഡ് ജില്ലയിലെ നിവാസികളാണെന്നും പൊലീസ് വ്യക്തമാക്കി. ബഞ്ചാരെയും റാത്രെയും പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണുകയും ബിലാസ്പൂരില്‍ നടക്കുന്ന രജ്പുതിന്‍റെ ചടങ്ങില്‍ പങ്കെടുത്താല്‍ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertising
Advertising

ജനുവരി 11 ന് ബിലാസ്പൂരിലെ രത്തൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സാഹുവിൻ്റെ വീട്ടിലേക്ക് ഇരുവരും പെൺകുട്ടികളെയും കുടുംബങ്ങളെയും കൊണ്ടുവന്നു.രജ്പുത് പെൺകുട്ടികളെ അവിടെ വച്ച് ബലാത്സംഗം ചെയ്തുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പ്രതി തങ്ങള്‍ക്ക് 2000 രൂപയും 4000 രൂപയും നല്‍കിയതായും അവര്‍ വ്യക്തമാക്കി. വീട്ടിലേക്കുള്ള യാത്രാമധ്യേ, പെൺകുട്ടികൾ അതിക്രമത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയും തുടർന്ന് ബിലാസ്പൂരിലെ രത്തൻപൂരിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News