മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ല, സംസ്‌കരിച്ച മൃതദേഹം കുഴിതോണ്ടി പുറത്തെടുത്തു: ക്രൈസ്തവർ നേരിടുന്ന അതിക്രമത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് മോദിച്ച് അയച്ച കത്തിൽ യുസിഎഫ് വ്യക്തമാക്കുന്നു

Update: 2025-12-27 05:55 GMT

ന്യൂഡൽഹി: ക്രൈസ്തവർ നേരിടുന്ന അതിക്രമത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ വർഗീയ സംഘടനകൾ. സംസ്‌കരിച്ച മൃതദേഹം കുഴിതോണ്ടി പുറത്തെടുത്തു തുടങ്ങി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രിക്ക് യുസിഎഫ് അയച്ച കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് 40 സംഭവങ്ങാണ് ഈ വർഷമുണ്ടായത്. ഇതിൽ 30 എണ്ണവും ഛത്തീസ്ഗഢിലാണ്. സംസ്‌കാരചടങ്ങുമായി ബന്ധപ്പെട്ടുണ്ടായത് 23 സംഭവങ്ങളാണെന്നും കത്തിൽ പറയുന്നു. ഒഡീഷയിലെ നബരംഗ്പൂരിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മൃതദേഹം കുഴിതോണ്ടിയെടുത്ത് കത്തിച്ചിരുന്നു.

Advertising
Advertising

നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് മോദിച്ച് അയച്ച കത്തിൽ യുസിഎഫ് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം 834 അതിക്രമങ്ങളാണ് നേരിട്ടത്. ഈവർഷം നവംബർവരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയി.ഒഡീഷ,മധ്യപ്രദേശ്,യുപി,സൽഹി സംസ്ഥാനങ്ങളിലെ അക്രമണത്തിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു അസമിലെ അതിക്രമം. നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളും,ക്രിസ്മസ് അലങ്കാരങ്ങൾ വിറ്റകടകളും ആക്രമിച്ചു. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും, ബജ്രംഗ് ദൾ കൺവിനറുമടക്കം നാല് പേർ അറസ്റ്റിലായി. ക്രിസ്മസ് ആഴ്ചയിൽ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ ആശങ്കയിലാണ് മതനേതൃത്വവും പ്രതിപക്ഷവും.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News