സിദ്ദിഖ് കാപ്പന്‍ മുസ്‍ലിം അനുകൂല വാർത്ത എഴുതിയെന്ന് യുപി പൊലീസിന്‍റെ കുറ്റപത്രം

ലേഖനങ്ങൾ വർഗീയ ചേരിതിരിവിന് കാരണമായെന്നും യുപി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു

Update: 2021-10-01 08:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

യു.എ.പി.എ ചുമത്തി ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പൻ മുസ്‍ലിം അനുകൂല വാർത്ത എഴുതിയെന്ന് കുറ്റപത്രം. കമ്യൂണിസ്റ്റ് -മാവോയിസ്റ്റ് അനുകൂലവും ഹിന്ദു വിരുദ്ധവുമായ ലേഖനങ്ങളും എഴുതി. ലേഖനങ്ങൾ വർഗീയ ചേരിതിരിവിന് കാരണമായെന്നും യുപി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

പോപ്പുലർ ഫ്രണ്ടിന്‍റെ രഹസ്യ അജണ്ടയ്ക്ക് അനുകൂലമായ വാർത്തകൾ റിപ്പോർട്ട് ചെയ്തു. ലേഖനങ്ങൾ വർഗീയ ചേരിതിരിവിന് കാരണമായെന്നും യു.പി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കാപ്പന്‍റെ ലാപ്ടോപ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ ബൗദ്ധികമായി സഹായിക്കുന്ന രീതിയിലാണ് കാപ്പൻ പ്രവർത്തിച്ചത്.വർഗീയ കലാപം റിപ്പോർട്ട് ചെയ്യുമ്പോൾ പുലർത്തേണ്ട ജാഗ്രത കാണിച്ചില്ല. ഹാഥ്റസിലേക്ക് പോകുമ്പോൾ മഥുരയിൽ വച്ചാണ് കാപ്പൻ അറസ്റ്റിലായതെന്നും കുറ്റപത്രത്തിൽ പരാമര്‍ശിക്കുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News