സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ഗുജറാത്ത് ബീച്ചിൽ ഉല്ലസിച്ച് കൊലയാളികൾ; ചിത്രങ്ങൾ പുറത്ത്

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയാ തലവൻ ഗോൾഡി ബ്രാർ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Update: 2022-08-31 08:30 GMT
Advertising

മാൻസ: ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ ശേഷം ഗുജറാത്ത് ബീച്ചിൽ ഉല്ലസിക്കുന്ന കൊലയാളികളുടെ ചിത്രങ്ങൾ പുറത്ത്. മേയ് 28 നാണ് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽവെച്ച് മൂസെവാലയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കൊലയാളികൾ മുദ്ര ബീച്ചിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം ഇവർ നേരെ പോയത് മുദ്ര ബീച്ചിലേക്കാണ് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫോട്ടോകളും പുറത്തുവിട്ടുണ്ട്. കൊലയാളികളാണ് അങ്കിത്, ദീപക് മുണ്ടി, സച്ചിൻ, പ്രിയവ്രത ഫൗജി, കപിൽ പണ്ഡിറ്റ്, കശിഷ് ഏലിയാസ് കുൽദീപ് എന്നിവർ ബീച്ചിൽ നിൽക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്.

കൊലപാതകത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി പൊലീസ് ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തുമ്പോൾ ഇവർ ഗുജറാത്തിലെ ബീച്ചിൽ ആഘോഷത്തിലായിരുന്നു. കപിൽ പണ്ഡിറ്റ്, സച്ചിൻ എന്നിവരാണ് ഇവരെ പഞ്ചാബിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചത്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയാ തലവൻ ഗോൾഡി ബ്രാർ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പഞ്ചാബിൽ പുതുതായി അധികാരമേറ്റ എഎപി സർക്കാർ മൂസെവാലയുടെ സുരക്ഷ എടുത്തുകളഞ്ഞത് അറിഞ്ഞാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്.


ഇന്ത്യാ ടുഡെ പുറത്തുവിട്ട കൊലയാളികളുടെ ചിത്രം


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News