'അവരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'; ബാല്യകാലസുഹൃത്തിന്റെ ഭർത്താവിനെ വിവാഹം കഴിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സ്മൃതി ഇറാനി

മോന എന്ന സുഹൃത്തിന്റെ ഭർത്താവിനെയാണ് സ്മൃതി കല്യാണം കഴിച്ചതെന്ന ആരോപണം ഫ്‌ളൈയിങ് കിസ് വിവാദത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു

Update: 2023-08-16 11:49 GMT

ബാല്യകാലസുഹൃത്തിന്റെ ഭർത്താവിനെ 'തട്ടി'യെടുത്തെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ആളെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തന്നോട് എത്ര വേണമെങ്കിലും വാദിച്ചോളൂവെന്നും ഇൻസ്റ്റഗ്രാമിലെ ക്യൂ ആൻഡ് എ സെഷനിൽ സ്മൃതി കുറിച്ചു.

മോന എന്ന സുഹൃത്തിന്റെ ഭർത്താവിനെയാണ് സ്മൃതി കല്യാണം കഴിച്ചതെന്ന ആരോപണം ഫ്‌ളൈയിങ് കിസ് വിവാദത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു ഫോളോവർ ഇത് നേരിട്ട് ചോദിച്ചപ്പോഴാണ് സ്മൃതി മറുപടി നൽകിയത്. "മോന എന്നെക്കാൾ 13 വയസ്സ് മൂത്തതാണ്. അതുകൊണ്ടു തന്നെ അവരെന്റ ബാല്യകാല സുഹൃത്താണെന്ന് പറയുന്നതിൽ അർഥമില്ല. അവരെന്റെ കുടുംബമാണ്, രാഷ്ട്രീയമായി ബന്ധമില്ല. അതുകൊണ്ട് ദയവുചെയ്ത് അവരെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഇക്കാര്യത്തിൽ എന്നോടെത്ര വേണമെങ്കിലും തർക്കിക്കുകയും വാദിക്കുകയും ചെയ്യാം. പക്ഷേ സാധാരണക്കാരായവരെ വെറുതെ വിടണം. അവരും ബഹുമാനം അർഹിക്കുന്നുണ്ട്". സ്മൃതി പറഞ്ഞു.

Advertising
Advertising

2001ലാണ് പാർസി ബിസിനസുകാരനായ സുബിൻ ഇറാനിയെ സ്മൃതി വിവാഹം കഴിക്കുന്നത്. മോന ഇറാനിയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു സ്മൃതിയുമായി സുബിന്റെ വിവാഹം.

മിസ് ഇന്ത്യ മത്സരാർഥിയായിരുന്ന സ്മൃതി കവിത, രാമായണം, തോഡീ സീ സമീൻ തോഡാ സാ ആസ്മാൻ എന്നിങ്ങനെ ഹിറ്റ് സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2003ലാണ് ബിജെപിയിൽ ചേരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News