കര്‍ണാടകയിലെ ബിജെപി ഓഫീസില്‍ മൂര്‍ഖന്‍; പൊലീസെത്തി രക്ഷപ്പെടുത്തി

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഓഫീസിലെത്തിയ ഉടനെയാണ് ഓഫീസ് പരിസരത്ത് പാമ്പിനെ കണ്ടത്

Update: 2023-05-13 11:47 GMT
Editor : ijas | By : Web Desk

സംസ്ഥാനത്ത് വോട്ടെണ്ണെല്‍ പുരോഗമിക്കവെ ഷിഗ്ഗാവോണിലെ ബിജെപി ഓഫീസില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെത്തി. ഇന്ന് രാവിലെയാണ് ഷിഗ്ഗാവോണിലെ ക്യാമ്പ് ഓഫീസില്‍ അപ്രതീക്ഷിത അതിഥിയായി മൂര്‍ഖന്‍ പാമ്പ് കയറിവന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഓഫീസിലെത്തിയ ഉടനെയാണ് ഓഫീസ് പരിസരത്ത് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ആദ്യം ഭയന്നകന്നു. പിന്നീട് അല്‍പ്പ സമയത്തിനകം പൊലീസ് സഹായത്തോടെയാണ് പാമ്പിനെ പരിസരത്ത് നിന്നും രക്ഷപ്പെടുത്തി കെട്ടിടം സുരക്ഷിതമാക്കിയത്.

Advertising
Advertising

അതെ സമയം, കര്‍ണാടകയിലെ ബിജെപിയുടെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ബസവരാജ് ബൊമ്മൈ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. വൈകീട്ടോടെ രാജികത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ബിജെപിയുടെ തോല്‍വി അദ്ദേഹം അംഗീകരിച്ചിരുന്നു. ബിജെപി കഴിവിന്‍റെ പരമാവധി പരിശ്രമിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പ്രചാരണത്തിനെത്തിയിട്ടും ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ലെന്നായിരുന്നു ബൊമ്മൈയുടെ അഭിപ്രായം. ഇത്തവണ ഷിഗ്ഗാവോണ മണ്ഡലത്തെ പ്രതിനിധീകരിച്ച ബൊമ്മൈ വിജയിച്ചിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News