സോണിയാ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ഇ.ഡി; ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകേണ്ട

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ഇ.ഡിയ്ക്ക് സോണിയ കത്ത് നൽകിയിരുന്നു.

Update: 2022-06-23 00:49 GMT

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ഇ.ഡി. ചോദ്യംചെയ്യലിന് വ്യാഴാഴ്ച ഹാജരാകേണ്ടെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ഇ.ഡി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ഇ.ഡിയ്ക്ക് സോണിയ കത്ത് നൽകിയിരുന്നു.

കേസില്‍ 5 ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. അതേസമയം ഇ.ഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി നിർദേശത്തെ തുടർന്ന് നേതാക്കളും എം.എൽ.എമാരും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

Advertising
Advertising

കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയാ ഗാന്ധി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ സോണിയക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു.

ഇന്നലെ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്തു രണ്ട് മണിക്കൂർ പിന്നിട്ടപ്പോള്‍ എഐസിസി ആസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മാർച്ച് ആരംഭിച്ചു. മാർച്ച്‌ തുടങ്ങുന്നതിനു മുൻപേ ബാരിക്കേഡ് സ്ഥാപിച്ചു പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചിരുന്നു. പൊലീസ് വലയം ഭേദിച്ചു മുന്നോട്ട് പോയ എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News