സംസാരശേഷിയില്ലാത്ത യുവതിയെ വയലിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വീടിന് സമീപത്തെ വയലിൽ നിന്ന് വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയതായിരുന്നു യുവതി

Update: 2022-04-26 06:12 GMT
Editor : ലിസി. പി | By : Web Desk

പട്ന: ബീഹാറിൽ സംസാരിശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി സമസ്തിപൂർ ജില്ലയിലാണ് സംഭവം. വീടിന് സമീപത്തെ  വയലിൽ നിന്ന് വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയതായിരുന്നു യുവതി. ഇവിടെ വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കഴുത്തി സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ വീടിന് ഏതാനും മീറ്റർ അകലെയാണ് സംഭവം. രാത്രി വൈകിട്ടും യുവതി വീട്ടിലെത്താതായപ്പോൾ നടത്തിയ തെരച്ചിലിലാണ് സമീപത്തെ വയലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.

സംഭവസ്ഥലത്ത് നിന്ന് ഒരു തൊപ്പിയും ടീ ഷർട്ടും കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കിയെന്നും സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ദിനേശ് പാണ്ഡെ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News