തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തു; കേസെടുത്ത് പൊലീസ്

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, ജീവികൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു

Update: 2025-11-02 15:53 GMT

representative image

ബംഗളൂരു: തെരുവുനായയെ യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കർണാടകയിലെ ചിക്കനായകഹള്ളിയിലാണ് സംഭവം. റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിനോട് ചേർന്നുള്ള ലേബർ ഷെഡിലാണ് നായക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് മൃഗസംരക്ഷണ പ്രവർത്തകയുടെ പരാതിയിൽ പറയുന്നു.

മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, ജീവികൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ബെല്ലന്തൂർ പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബെല്ലന്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. താൻ സ്ഥിരമായി ഭക്ഷണം നൽകുന്ന മിലി എന്ന തെരുവുനായയെ ഒക്ടോബർ 13ന് ഒരുകൂട്ടം പുരുഷൻമാർ ലേബർ ഷെഡിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് കണ്ടുവെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിക്ക് പിന്നാലെ സമീപത്തെ സിസിടിവി കാമറകൾ പരിശോധിച്ച പൊലീസാണ് നായയെ കണ്ടെത്തിയത്. നായയുടെ ലൈംഗികാവയവത്തിൽ മുറിവുണ്ടായിരുന്നുവെന്നും സ്രവങ്ങൾ പരിശോധനക്ക് അയച്ചതായും പൊലീസ് പറഞ്ഞു. ലേബൽ ക്യാമ്പിലും പരിസരത്തും താമസിക്കുന്നവർ പൊലീസ് നിരീക്ഷണത്തിലാണ്. മെഡിക്കൽ പരിശോധനാഫലം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News