ഭീമ കൊറേഗാവ് കേസ്; ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം

സുധ ഭരധ്വാജിന് രണ്ടാഴ്ച മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു

Update: 2021-12-01 06:13 GMT
Editor : Roshin | By : Web Desk

ഭീമ കൊറെഗാന് കേസില്‍ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. മലയാളിയായ ആക്ടിവിസ്റ്റ് റോണ വിൽസൺ അടക്കം എട്ട് പേർക്ക് ജാമ്യം നിഷേധിച്ചു. സാധാരണ ജാമ്യത്തിന് സുധ ഭരദ്വാജിന് അര്‍ഹതയുണ്ട് എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡിസംബര്‍ എട്ടിന് സുധ ഭരദ്വാജിനെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കുകയും ശേഷം ജയില്‍ മോചിതയാക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

സുധ ഭരധ്വാജിന് രണ്ടാഴ്ച മുമ്പ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News