വിഷാദരോഗിയായ യുവാവ് രണ്ടു കുട്ടികളടക്കം 5 പേരെ ചട്ടുകം കൊണ്ടടിച്ചു കൊന്നു

വെള്ളിയാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്

Update: 2021-11-29 03:27 GMT
Editor : Jaisy Thomas | By : Web Desk

ത്രിപുര ഖോവായില്‍ വിഷാദരോഗം ബാധിച്ച യുവാവ് രണ്ടു കുട്ടികളടക്കം അഞ്ചു പേരെ ചട്ടുകം കൊണ്ടടിച്ചു കൊലപ്പെടുത്തി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കൊത്തുപണിക്കാരനായ പ്രദീപ് ദേവ്റായ് എന്ന യുവാവ് ദീര്‍ഘനാളുകളായി വിഷാദരോഗത്തിന് അടിമയായിരുന്നു. കുടുംബാംഗങ്ങളോടും പോലും ഇയാള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാത്രി ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയും വലിയ ചട്ടുകം വച്ച് രണ്ടു മക്കളെയും മൂത്ത സഹോദരനെയും അടിച്ചുകൊലപ്പെടുത്തി. ആക്രമണത്തില്‍ പ്രദീപിന്‍റെ ഭാര്യ മീനക്കും ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയും അയല്‍വീടുകളില്‍ കയറിയിറങ്ങുകയും ചെയ്തു. പരിഭ്രാന്തരായ അയല്‍ക്കാര്‍ വാതില്‍ അകത്തു നിന്നും പൂട്ടി പുറത്തിറങ്ങാതെയിരുന്നു. ചിലര്‍ ധൈര്യം സംഭരിച്ച് പ്രദീപിന്‍റെ കയ്യില്‍ നിന്നും ചട്ടുകം പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Advertising
Advertising

ഈ സമയം അവിടെയെത്തിയ ഓട്ടോറിക്ഷയെ പ്രദീപ് കൈ കാണിച്ചുനിര്‍ത്തി. കൃഷ്ണദാസും മകൻ കരൺബീറുമായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. ഇവരെയും പ്രദീപ് ആക്രമിച്ചു. പിതാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ കരണ്‍ബീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ദേവ്‌റായിയെ പിടികൂടാൻ ശ്രമിച്ചു. ഖോവായ് പൊലീസ് സ്റ്റേഷനിലെ സത്യജിത്ത് മാലിക്കിന് സംഘർഷത്തിൽ പരിക്കേറ്റു. പിന്നീട് ഇയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചു പേരാണ് പ്രദീപിന്‍റെ ആക്രമണത്തില്‍ മരിച്ചതെന്ന് ത്രിപുര ഡിജിപി വി.എസ് യാദവ് എ.എൻ.ഐയോട് പറഞ്ഞു. പ്രദീപ് ദേവ്റായിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News