ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ വോട്ടർ പട്ടിക തിരുത്താൻ അവസരമുണ്ടെന്ന് തെര.കമ്മീഷൻ

എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി നിർദേശിച്ചു

Update: 2025-09-01 10:21 GMT

ന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ വോട്ടർ പട്ടികയിൽ തിരുത്തലുകൾക്ക് അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയെ അറിയിച്ചു. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. ബീഹാർ ലീഗൽ അതോറിറ്റിയുടെ മുൻ ചെയർമാന് ഇത് സംബന്ധിച്ച് കോടതി നിർദേശം നൽകി.

പാര ലീഗൽ വോളണ്ടിയർമാർ വോട്ടർമാരെയും രാഷ്ട്രീയപാർട്ടികളെയും സഹായിക്കണമെന്നും കോടതി നിർദേശം നൽകി. പരാതി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചയുണ്ടായെന്നും കോടതി വിമർശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ഭാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

Advertising
Advertising

ബീഹാർ തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള വിശ്വാസക്കുറവ് ദൗർഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വോട്ടർപട്ടിക തീവ്രപരിഷ്‌കരണത്തിനുള്ള സമയം വർധിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് അടക്കമുള്ളവയെ കാര്യമായി ബാധിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചിരുന്നു.

അതേസമയം, ബീഹാറിലെ പട്ടികയിൽ ഇരട്ടവോട്ട് ഒഴിവാക്കാനായെന്ന അവകാശവാദം തെറ്റാണെന്ന് റിപ്പോർട്ട്. ഒരു ലക്ഷത്തിൽ 87,000,0 പേർ രണ്ട് തവണ രജിസ്റ്റർ ചെയ്തതയായാണ് റിപ്പോർട്ട്. ഇതിൽ ഒരു ലക്ഷം പേർ രണ്ട് വ്യത്യസ്ത വോട്ടർ ഐഡി കൈവശ വെക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 'ദ റിപ്പോർട്ടേർസ് കളക്ടീവ് ' ആണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News