നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹരജി തള്ളി

തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സഖ്യങ്ങൾ ഭരണഘടനയുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും ലംഘനമല്ലെന്ന് കോടതി പറഞ്ഞു.

Update: 2022-11-12 14:48 GMT

പട്‌ന: നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രിംകോടതി തള്ളി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സഖ്യത്തിൽ അധികാരത്തിലെത്തിയ നിതീഷ് പിന്നീട് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇത് കൂറുമാറ്റ നിരോധന നിയമത്തിന്റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന സഖ്യങ്ങൾ ഭരണഘടനയുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും ലംഘനമല്ലെന്ന് കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ കൂറുമാറുന്നത് തടയാനായി നിയമനിർമാണം നടത്താൻ പാർലമെന്റിന് നിർദേശം നൽകണമെന്ന ഹരജിക്കാരനായ ചന്ദൻകുമാറിന്റെ ആവശ്യവും ജസ്റ്റിസുമാരായ എം.ആർ ഷാ, എം.എ സുന്ദരേഷ് എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News