നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി

Update: 2023-04-17 16:31 GMT
Advertising

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കഴിഞ്ഞ തവണ ജാമ്യം തള്ളവെ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും ഇത്തവണ പറയാനില്ലെന്ന് കോടതി വ്യക്തമാക്കി. കാരണം പ്രതി ഇരയായ നടിയോട് കാട്ടിയ അതിക്രമങ്ങൾ വായിച്ച ശേഷമാണ് തങ്ങളിവിടെ വന്നിരിക്കുന്നത്. അതിനാൽ ഒരു കാരണവശാലും ജാമ്യം അനുവദിക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

പ്രോസിക്യൂഷൻ വാദങ്ങൾ തള്ളി ജാമ്യം നൽകാനാവില്ല. നടിയോട് അത്തരമൊരു ക്രൂരതയാണ് പൾസർ സുനി ചെയ്തത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. നേരത്തെ, ഇന്ദ്രാണി മുഖർജിയുടേയും മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകന്റേയും ജാമ്യത്തിനായി ഹാജരായ സന റയീസ് ഖാൻ എന്ന പ്രമുഖ അഭിഭാഷകയാണ് പൾസർ സുനിക്ക് വേണ്ടി ഹാജരായത്.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ജയിലിൽ കഴിയുന്ന ഏക പ്രതിയുമാണ് പൾസർ സുനി. 2017ലാണ് സുനി അറസ്റ്റിലായത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News