യുജിസി തുല്യതാ ചട്ടങ്ങൾ സുപ്രിംകോടതി സ്റ്റേ ചെയ്തു

മാർച്ച്‌ 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്

Update: 2026-01-29 08:04 GMT

ന്യൂഡൽഹി: യുജിസി തുല്യതാ ചട്ടങ്ങൾ സുപ്രിംകോടതി സ്റ്റേ ചെയ്തു. മാർച്ച്‌ 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

ജാതിയധിക്ഷേപത്തെത്തുടർന്ന് ആത്മഹത്യചെയ്‌ത ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥി രോഹിത്‌ വെമുല, മെഡിക്കൽ വിദ്യാർഥി പായൽ തദ്‌വി എന്നിവരുടെ അമ്മമാർ നൽകിയ പരാതിയിൽ സുപ്രിംകോടതി നൽകിയ നിർദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.

Advertising
Advertising

വിജ്ഞാപനപ്രകാരം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യ അവസര കേന്ദ്രം, തുല്യതാ സമിതി, തുല്യതാ സ്ക്വാഡ് എന്നിവ രൂപീകരിക്കാൻ നിർദേശമുണ്ട്. പിന്നോക്ക വിഭാഗ വിദ്യാർഥികൾക്ക് നിയമസഹായത്തിനാണ് അഞ്ചുപേരടങ്ങുന്ന തുല്യ അവസര കേന്ദ്രം. പരാതികൾ പരിഹരിക്കാനാണ് തുല്യതാ കമ്മിറ്റി. വിവേചനങ്ങളുണ്ടാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തുല്യതാ സ്‌ക്വാഡ്. പരാതികൾ കേൾക്കാൻ ഹെൽപ് ലൈനും പ്രവർത്തിക്കണം.

എന്നാൽ വിജ്ഞാപനം വന്നതിന് പിന്നാലെ തന്നെ വലതുപക്ഷ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. ബിജെപി ഡൽഹിയിൽ സവർണ സംഘടനകളെ അണിനിരത്തി പ്രക്ഷോഭം നടത്തി. ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനു പിന്നാലെയാണ് സുപ്രിംകോടതി ചട്ടങ്ങൾ സ്റ്റേ ചെയ്തിരിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News