തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; എട്ടുപേർ മരിച്ചു

സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ഹോട്ടൽ കെട്ടിടം പൂർണമായി തകർന്നു.

Update: 2023-07-29 09:12 GMT

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ഹോട്ടൽ കെട്ടിടം പൂർണമായി തകർന്നു. നാല് കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. ഇപ്പോഴും നിരവധി ആളുകൾ അപകടസ്ഥത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവം നടന്നയുടൻ അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ തീ അണയ്ക്കാനും അകത്ത് കുടുങ്ങിയവരെ പുറത്തെടുക്കാനുമുള്ള ശ്രമം തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ എണ്ണം എത്രയെന്ന് കണ്ടെത്താനായിട്ടില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News