മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകൻ അറസ്റ്റിൽ

കുട്ടിയെ പ്രലോഭിപ്പിച്ച് സ്‌കൂളിനുള്ളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Update: 2023-02-09 05:16 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: മൂന്നാം ക്ലാസുകാരിയെ സ്‌കൂൾ വളപ്പിനുള്ളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ സർക്കാർ സ്‌കൂളിലെ എട്ട് വയസുകാരിയാണ് പീഡനത്തിരയായത്. 40 വയസുള്ള അധ്യാപകനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച കുട്ടിയെ പ്രലോഭിപ്പിച്ച് സ്‌കൂളിനുള്ളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. നടന്ന സംഭവങ്ങൾ എട്ടുവയസുകാരി അമ്മയോട് വിവരിച്ചു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്‌കൂളിലെ കായികാധ്യാപകനാണ് സംഭവം പുറത്തറിയുന്നത്. അമ്മയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് എട്ടുവയസ്സുകാരി നടന്ന കാര്യങ്ങൾ വിവരിച്ചത്. തുടർന്ന് ബുധനാഴ്ച മാതാപിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു. 2016 മുതൽ ഇയാൾ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.

പെൺകുട്ടിയെ കൗൺസിലിംഗ് ചെയ്യുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപകനെതിരെ  ബലാത്സംഗം, ഭീഷണിപ്പെടുത്തൽ,പോക്‌സോ ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News