ഉറിയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സെെന്യം

വധിച്ച ഭീകരൻ്റെ മൃതദേഹം നീക്കാൻ ശ്രമിക്കുമ്പോൾ പാക് സൈനിക പോസ്റ്റിൽ നിന്നും വെടിവെപ്പ് ഉണ്ടായതായും സെെന്യം അറിയിച്ചു

Update: 2023-09-16 12:00 GMT
Editor : anjala | By : Web Desk

ശ്രീന​ഗർ: ജമ്മുകശ്മീർ ഉറിയിൽ മൂന്നു ഭീകരരെ വധിച്ച് സെെന്യം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. വധിച്ച ഭീകരൻ്റെ മൃതദേഹം നീക്കാൻ ശ്രമിച്ചപ്പോൾ പാക് സൈനിക പോസ്റ്റിൽ നിന്നും വെടിവെപ്പ് ഉണ്ടായി എന്നും സെെന്യം അറിയിച്ചു. ഇന്നു പുലർച്ചെ 7:30 ഓട് കൂടിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സെെന്യവും സുരക്ഷസേനയും നടത്തിയ തിരച്ചിലിലാണ് ഭീകരർ ഓളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. വധിച്ച ഭീകരൻ്റെ മൃതദേഹം നീക്കാൻ ശ്രമിക്കുമ്പോൾ പാക് സൈനിക പോസ്റ്റിൽ നിന്നും വെടിവെപ്പ് ഉണ്ടായതായും സെെന്യം അറിയിച്ചു.

Advertising
Advertising

അതേയമയം, ജമ്മുകശ്മീരിലെ അനന്ത്നാ​ഗിൽ നാലാം ദിനവും ഭീകരർക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. ലഷ്‌കര്‍ ഭീകരന്‍ ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. മേഖല ഇപ്പോൽ സെെന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. 

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News