ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി

അഞ്ച് മണി വരെ 57.70 ശതമാനം പോളിങ് രേഖപ്പെടുത്തി

Update: 2024-05-25 12:51 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 5 മണി വരെ 57.70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ബംഗാളിലാണ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്.

അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ പ്രവർത്തകരെ പൊലീസ് തടങ്കലിലാക്കിയെന്ന ആരോപണവുമായി പിഡിപി രംഗത്തെത്തി. സ്ഥാനാർഥി കൂടിയായ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചു.

ബംഗാളിലെ ജാർഗ്രാമിൽ ബൂത്ത് സന്ദർശിക്കാനെത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ കല്ലേറുണ്ടായി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമങ്ങൾക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു. നേരത്തെ ഇവിഎമ്മുകളിൽ ബിജെപി ടാഗെന്ന തൃണമൂൽ കോൺഗ്രസ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.

കനയ്യ കുമാർ, മേനക ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖർ ആറാം ഘട്ടത്തിൽ ജനവിധി തേടിയിരുന്നു. 2019ൽ 58 മണ്ഡലങ്ങളിൽ 45 ഇടത്തും ബി.ജെ.പി വിജയിച്ചപ്പോൾ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഇൻഡ്യ സഖ്യം എന്ന നിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News