'ശാസിച്ചതിൽ അസ്വസ്ഥനാകുമെന്ന് കരുതിയില്ല'; അധ്യാപകനു നേരെ വെടിയുതിർത്ത് വിദ്യാർഥി

അധ്യാപകനു നേരെ മൂന്ന് തവണയാണ് വിദ്യാർഥി വെടിയുതിർത്തത്

Update: 2022-09-24 12:46 GMT
Editor : afsal137 | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിലെ സീതാപൂരിൽ അധ്യാപകനു നേരെ വെടിയുതിർത്ത് 10ാം ക്ലാസ് വിദ്യാർഥി. മറ്റൊരു വിദ്യാർഥിയുമായുള്ള തർക്കത്തെത്തുടർന്ന് അധ്യാപകൻ ശകാരിച്ചതിൽ കുട്ടി അസ്വസ്ഥനായിരുന്നു. അധ്യാപകനു നേരെ വെടിയുതിർത്ത വിദ്യാർഥി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ അപകടനില തരണം ചെയ്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാജീവ് ദീക്ഷിത് പറഞ്ഞു.

അധ്യാപകനു നേരെ മൂന്ന് തവണയാണ് വിദ്യാർഥി വെടിയുതിർത്തത്. അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശാസിച്ചതിൽ കുട്ടി ഇത്ര അസ്വസ്ഥനാകുമെന്ന് കരുതിയില്ലെന്ന് അധ്യാപകൻ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കയ്യിൽ തോക്കുമായി അധ്യാപകനെ പിന്തുടരുന്ന വിദ്യാർത്ഥിയെ വീഡിയോയിൽ കാണാം. പിന്നീട് കണ്ടുനിന്നവർ കുട്ടിയുടെ കയ്യിൽ നിന്നും തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. അക്രമാസക്തനായ വിദ്യാർഥിയെ നാട്ടുകാരാണ് പിടിച്ചുനിർത്തിയത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News