അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ള നൂപുർ ശർമയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നൂപുർ ശർമ്മയെ നേരത്തേ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക

Update: 2022-07-19 01:46 GMT
Advertising

പ്രവാചക നിന്ദ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട്, മുൻ ബിജെപി വക്താവ് നൂപുർ ശർമ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി 9 എഫ്‌ഐആറുകളാണ് നൂപുർ ശർമ്മയ്‌ക്കെതിരെയുള്ളത്. കേസിൽ നൂപുർ ശർമ്മയെ നേരത്തേ സുപ്രിംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിമർശനം ഉയർത്തിയ ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. എല്ലാ എഫ് ഐ ആറും സംയുക്തമായി ഒരിടത്ത് അന്വേഷിക്കണമെന്നും നൂപുർ ശർമ ഹരജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.



The Supreme Court will hear Nupur Sharma's plea seeking protection from arrest today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News