പ്രധാനമന്ത്രിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് റസ്‌ലിങ് താരം ഗ്രേറ്റ് ഖാലി

ഏകദേശം മൂന്നു മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപിയിൽ ചേർന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Update: 2022-05-23 13:40 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ഗ്രേറ്റ് ഖാലി എന്ന പേരിൽ പ്രശസ്തനായ റസ് ലിങ് താരം ദലീപ് സിങ് റാണ. ഏകദേശം മൂന്നു മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപിയിൽ ചേർന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ കാണാനാണ് ഖാലി ഡൽഹിയിലെത്തിയത്. ''ഡോ ജിതേന്ദ്ര സിങ്ങിനെ കാണാനാണ് ഞാൻ ഇവിടെയെത്തിയത്. ഇപ്പോൾ തിരിച്ചുപോവുകയാണ്. അദ്ദേഹവും എന്നെപ്പോലെ ഒരു മലയോര മേഖലയിൽനിന്ന് വരുന്നയാളാണ്. ഇതൊരു സാധാരണ കൂടിക്കാഴ്ച മാത്രമായിരുന്നു'' - ഖാലി പറഞ്ഞു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സാന്നിധ്യത്തിൽ ഈ വർഷം ഫെബ്രുവരിയിലാണ് ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേർന്നത്. യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്ന ദിവസമായിരുന്നു ഖാലിയുടെ ബിജെപി പ്രവേശനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News