3000 രൂപയെ ചൊല്ലി തർക്കം; നാലുപേർ ചേർന്ന് മർദിച്ച ദലിത് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പലചരക്ക് കട നടത്തിവരികയായിരുന്ന ഇന്ദർകുമാറിനെ നാലുപേർ ചേർന്ന് മർദിച്ച് വീടിനുമുന്നിൽ കൊണ്ടിടുകയായിരുന്നു.

Update: 2023-01-26 14:54 GMT

ഗുരുഗ്രാം: 3000 രൂപയുടെ പേരിൽ നാലുപേർ ചേർന്ന് മർദിച്ച ദലിത് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഗുരുഗ്രാമിലെ ഘോഷ്ഗഡ് സ്വദേശിയായ ഇന്ദർ കുമാറാണ് (33) മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പലചരക്ക് കട നടത്തിവരികയായിരുന്ന ഇന്ദർകുമാറിനെ നാലുപേർ ചേർന്ന് മർദിച്ച് വീടിനുമുന്നിൽ കൊണ്ടിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദർ കുമാർ ഇന്നലെ രാത്രിയോടുകൂടി മരിച്ചു.

സാഗർ യാഥവ് എന്നയാൾ വൈദ്യുതി ബില്ലടയ്ക്കാൻ ഇന്ദർകുമാറിന് 19,000 രൂപ കടം കൊടുത്തിരുന്നു. പണം വാങ്ങിയിട്ടും ബില്ലടക്കാതിരുന്നു എന്നുമാത്രമല്ല 3000 രൂപ ചെലവഴിക്കുകയും ചെയ്തു. ഇതിൽ രോഷാകുലനായ സാഗർ യാഥവ് ഇന്ദർകുമാറിന്റെ വീട്ടിലെത്തുകയും 16000 രൂപ തിരികെ വാങ്ങി ബാക്കി പണം ഉടൻ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിറ്റേന്ന് പണം തരാമെന്ന് പറഞ്ഞെങ്കിലും ഒരുമണിക്കൂറിന് ശേഷം മൂന്ന് പേരുമായി വന്ന സാഗർ ഇന്ദർകുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് ഇന്ദർ കുമാറിന്റെ പിതാവ് ദീപ്ചന്ദ് പറഞ്ഞു.

Advertising
Advertising

സാഗറിനു പുറമെ ആസാദ്, മുകേഷ്, ഹിതേഷ് എന്നിവരാണ് മർദിച്ചതെന്ന് മകൻ പറഞ്ഞതായി പിതാവ് പൊലീസിൽ പരാതി നൽകി. പിതാവിന്റെ പരാതിയെ തുടർന്ന് മർദിച്ച നാലുപേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികൾ ഒളിവിലാണെന്നും അവർക്കുള്ള തെരച്ചിൽ തുടരുകയാണെന്നും പിടികൂടി ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബിലാസ്പൂർ പൊലീസ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News