'അയോധ്യ വിധി മറ്റു പള്ളികളിലും അവകാശവാദമുന്നയിക്കാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിച്ചു'; വിമർശനവുമായി മുൻ സുപ്രിംകോടതി ജഡ്ജി

'അരാധനാലയ നിയമം ദുർബലപ്പെടുത്തുന്നത് രാജ്യത്തിന് ഭീഷണി ഉയർത്തുന്നു'

Update: 2023-01-08 08:05 GMT

അയോധ്യവിധി മറ്റു പള്ളികളിലും അവകാശവാദമുന്നയിക്കാൻ ഹിന്ദുത്വവാദികളെ പ്രേരിപ്പിച്ചെന്ന് മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ. ഇത് 1991ലെ ആരാധനാലയ നിയമത്തിന് ഭീഷണിയാണിയാണ്. കഴിഞ്ഞ എട്ടുവർഷത്തെ സുപ്രിംകോടതിയുടെ ട്രാക്ക് റെക്കോർഡ് എടുത്തുനോക്കിയാല്‍ നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന വിഷയങ്ങൾ കേൾക്കാൻ പോലും കോടതി വിസമ്മതിച്ചു. 2014 വരെ ഉണ്ടായിരുന്നതിൽ നിന്ന് വിഭിന്നമായി, കോടതിയുടെ ദുർബലമായ സ്വഭാവമാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

ഡൽഹി വി കെ കൃഷ്ണമേനോൻ ഭവനിൽ അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, ജനാധിപത്യ ടീച്ചേഴ്സ് ഫ്രണ്ട് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertising
Advertising

ജനാധിപത്യ രാഷ്ട്രത്തെ ഒരു ഹിന്ദു ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൊളീജിയം സംവിധാനത്തെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. തീവ്ര ഹിന്ദുത്വ ശക്തികൾ അധികാരം നേടിയതിനു പിന്നാലെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളടക്കം തകർച്ചയിലാണ്. ഇന്ത്യയുടെ നിലവിലെ അവസ്ഥ പാകിസ്താന്റെയും അഫ്ഘാനിസ്ഥാന്റെയും ആദ്യകാലത്തെയാണ് ഓർമിപ്പിക്കുന്നത്. അതിനാൽ പ്രശ്‌നം ഗുരുതരമാകുന്നതിന് മുൻപ് ഭരണഘടനയെ സംരക്ഷിക്കാനായി അഭിഭാഷകർ കാമ്പയിൻ സംഘടിപ്പിക്കേണ്ടതാണ്- അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ എട്ടുവർഷമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ രാജ്യത്ത് അപകടത്തിലാണ്. ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഇനി നടക്കില്ല. അധികാരത്തിലെത്തിയ പിന്തിരിപ്പൻ ശക്തികളെ നിയമവിധേയമാക്കാനുള്ള ചടങ്ങുകളായി തെരഞ്ഞെടുപ്പുകൾ മാറി'

ഭീമ കൊറേഗാവ്, റഫാൽ അഴിമതിക്കേസ്, ആധാർ തുടങ്ങിയവയിൽ സർക്കാറിന് പൊതുജനങ്ങളിൽ നിന്ന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഗവർണർമാർ കേന്ദ്രത്തിന്റെ ഉപകരണങ്ങളായി മാറിയെന്നും തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്നതിനായി ഗവർണർമാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം പരാമാർശിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകവും ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻപോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനോട് കാട്ടിയത് അനീതിയാണെന്നും ഗൗഡ പ്രതികരിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News