അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ നാലുപേരെ 17-കാരൻ വെട്ടിക്കൊലപ്പെടുത്തി

ശനിയാഴ്ച രാത്രി വീട്ടുകാർ ഉറങ്ങുമ്പോൾ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചാണ് കൊല നടത്തിയത്.

Update: 2022-11-06 13:27 GMT

അഗർത്തല: അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ നാലുപേരെ 17-കാരൻ വെട്ടിക്കൊലപ്പെടുത്തി. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. 70 വയസ്സുള്ള മുത്തച്ഛൻ, അമ്മ (32) ഇളയ സഹോദരി (10), ബന്ധുവായ മറ്റൊരു സ്ത്രീ (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി വീട്ടുകാർ ഉറങ്ങുമ്പോൾ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഈ സമയത്ത് ഉച്ചത്തിൽ പാട്ടും വെച്ചിരുന്നു. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന് വ്യക്തമല്ലെന്ന് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

നാലുപേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പിന്നിൽ പണി നടക്കുന്ന സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. ബസ് കണ്ടക്ടറായ അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീടിനകത്ത് മുഴുവൻ ചോര കണ്ടതോടെ ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സമീപത്തെ ചന്തയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഗെയിം കളിക്കാനായി നേരത്തെ സ്വന്തം വീട്ടിൽനിന്ന് മോഷ്ടിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News