ഡൽഹി കലാപ ഗൂഢാലോചനക്കേസ് ; ഉമര്‍ ഖാലിദിന് ജാമ്യമില്ല

തസ്‍ലിം അഹമ്മദിന്‍റെ ജാമ്യാപേക്ഷയും തള്ളിയിരുന്നു

Update: 2025-09-02 09:45 GMT

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ  ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. തസ്‍ലിം അഹമ്മദിന്‍റെ ജാമ്യാപേക്ഷയും തള്ളിയിരുന്നു. എട്ടുപേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News