യുപിയിൽ വിചാരണ തടവുകാരനെ കോടതിക്ക് പുറത്ത് വെടിവച്ച് കൊന്നു

വാദം കേൾക്കാനായി കോടതിയിലേക്ക് എത്തിക്കുമ്പോഴായിരുന്നു സംഭവം.

Update: 2022-08-16 09:22 GMT

മീററ്റ്: കോടതിക്ക് പുറത്ത് വിചാരണ തടവുകാരനെ മൂന്നം​ഗ സംഘം വെടിവച്ച് കൊന്നു. യുപിയിലെ ഹാപൂർ ജില്ലാ കോടതിക്ക് പുറത്ത് ഇന്നു രാവിലെയാണ് സംഭവം. ഫരീദാബാദിലെ അനങ്പൂർ സ്വദേശി ലഖാൻ ആണ് കൊല്ലപ്പെട്ടത്.

വാദം കേൾക്കാനായി കോടതിയിലേക്ക് എത്തിക്കുമ്പോഴായിരുന്നു സംഭവം. കാൽനടയായി എത്തിയ അക്രമികളാണ് വെടിവച്ചത്. നാലോ അഞ്ചോ തവണ അക്രമികൾ ലഖാന് നേരെ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. പൊലീസ് കൊലയാളികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ രക്ഷപെട്ടു.

വെടിയേറ്റ ലഖാൻ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ജില്ലയിലെ ധൗലാനാ ഏരിയയിൽ 2019ൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് ഇയാൾ.

അതേസമയം, കൊലയാളികളെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സം​ഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് അഡീഷനൽ എസ്പി മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഹാപൂർ എസ്പി ദീപക് ഭൂകെർ, എഎസ്പി മുകേഷ് ചന്ദ്ര മിശ്ര, മീററ്റ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ പ്രവീൺ കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. ഈ പ്രദേശം പൊലീസ് നിയന്ത്രണത്തിലാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News