റോഡിൽ അപ്രതീക്ഷിതമായി ഗർത്തം, വിദ്യാർഥികൾ സഞ്ചരിച്ച സ്‌കൂട്ടർ കുഴിയിലേക്ക്

മുന്നിൽ പെട്ടെന്ന് രൂപപ്പെട്ട ഗർത്തത്തിന് സമീപം എത്തിയപ്പോൾ സ്‌കൂട്ടർ ഓടിച്ചുവന്ന രണ്ടു വിദ്യാർഥിനികൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു

Update: 2021-10-28 14:43 GMT
Editor : Dibin Gopan | By : Web Desk
Advertising

പഞ്ചാബിൽ റോഡിൽ അപ്രതീക്ഷിതമായി പെട്ടെന്ന് രൂപപ്പെട്ട ഗർത്തത്തിൽ സ്‌കൂട്ടർ വീണ് രണ്ടു വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലുധിയാനയിലാണ് സംഭവം. ഒരു ബസ് പോയതിന് പിന്നാലെ റോഡിൽ അപ്രതീക്ഷിതമായി ഗർത്തം രൂപപ്പെടുകയായിരുന്നു. മുന്നിൽ പെട്ടെന്ന് രൂപപ്പെട്ട ഗർത്തത്തിന് സമീപം എത്തിയപ്പോൾ സ്‌കൂട്ടർ ഓടിച്ചുവന്ന രണ്ടു വിദ്യാർഥിനികൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.

വാഹനം നിർത്തുന്നതിന് സമയം കിട്ടുന്നതിന് മുൻപ് തന്നെ സ്‌കൂട്ടർ രണ്ടാൾ താഴ്ചയുള്ള ഗർത്തത്തിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഇരുമ്പ് ഏണി വച്ചു കൊടുത്താണ് സ്‌കൂൾ വിദ്യാർഥിനികളെ മുകളിലേക്ക് കയറ്റിയത്. വിദ്യാർഥിനി്കൾ ഗർത്തത്തിൽ വീഴുന്ന ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.കുഴിയിൽ കുടിവെള്ളവും മലിനജലവും കൊണ്ടുപോകുന്നതിനുള്ള പൈപ്പുകൾ കാണാം. ഇതിൽ നിന്ന് വെള്ളം ചോർന്നൊലിച്ച് ഒരു മണിക്കൂറിനുള്ളിൽ ഗർത്തം നിറഞ്ഞു. പെട്ടെന്ന് ഗർത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ജോലികൾ പ്രാദേശിക ഭരണകൂടം ആരംഭിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News