ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിം​ഗ് സെം​ഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം

Update: 2025-12-28 12:23 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിൽ അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഡൽഹി ജന്തർ മന്തറിൽ വിവിധ പൗരസംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹരജിയിൽ, നാളെ സുപ്രീംകോടതി അടിയന്തര വാദം കേൾക്കും.

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിം​ഗ് സെം​ഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം പാർലമെൻ്റിന് മുന്നിലും ഇന്ത്യ ഗേറ്റ് പരിസരത്തും ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു.

Advertising
Advertising

അതേസമയം കുൽദീപ് സെൻഗറിൻ്റെ ശിക്ഷ മരവിപ്പിച്ചതിന് എതിരായ സിബിഐ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്തി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. 2017 ലാണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാകാ​ത്ത പെ​ൺ​കു​ട്ടി​യെ ബിജെപി നേതാവ് കുൽദീപ് സിം​ഗ് ബലാ​ത്സം​ഗം ചെയ്തത്. 

ബലാത്സംഗക്കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിത ഇന്ത്യ ഗേറ്റിനു സമീപം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. അതിജീവിതക്കു നേരെയുണ്ടായ പൊലീസ് നടപടിയെ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News