യുപിയിൽ ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേര്‍ക്ക് പരിക്ക്

കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്ന ട്രാക്ടർ ആണ് അപകടത്തിൽപ്പെട്ടത്

Update: 2025-08-25 03:59 GMT
Editor : Jaisy Thomas | By : Web Desk

ലഖ്നൗ: ഉത്തര്‍പ്രദേശിൽ ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്ന ട്രാക്ടർ ആണ് അപകടത്തിൽപ്പെട്ടത് .ബുലന്ദ്ഷഹർ-അലി​ഗഢ് അതിർത്തിയിൽ അർണിയ ബൈപ്പാസിന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.

അമിത വേഗതയിൽ എത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്നും ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തർപ്രദേശ് ബുലന്ദ്ഷഹർ എസ്എസ്‍പി ദിനേശ് കുമാർ സിങ് പറഞ്ഞു. 61 ഓളം തീർത്ഥാടകരായിരുന്നു ട്രാക്ടറിലുണ്ടായിരുന്നത്.  പരിക്കേറ്റവരെ അലിഗഡ് മെഡിക്കൽ കോളേജ്, ബുലന്ദ്ഷഹർ ജില്ലാ ആശുപത്രി, കൈലാഷ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.

Advertising
Advertising

കാസ്ഗഞ്ച് ജില്ലക്കാരായ ട്രാക്ടർ ഡ്രൈവർമാരായ ഇ.യു ബാബു (40), റാംബേട്ടി (65), ചാന്ദ്‌നി (12), ഗാനിറാം (40), മോക്ഷി (40), ശിവാൻഷ് (6), യോഗേഷ് (50), വിനോദ് (45) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News