പുറത്തായത് 2.89 കോടി വോട്ടര്‍മാര്‍; എസ്ഐആറില്‍ നിന്ന് ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി യുപി

മുതിർന്ന കോൺഗ്രസ് നേതാവ് ഗുർദീപ് സിങും കുടുംബവും പുറത്താക്കപ്പെട്ടവരിൽപ്പെടും

Update: 2026-01-07 01:20 GMT
Editor : ലിസി. പി | By : Web Desk

ഡൽഹി: രാജ്യത്ത് എസ്ഐആർ നടപടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്. ഇന്നലെ കമ്മീഷൻ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽ 2.89 കോടി വോട്ടർമാരെയാണ് ഒഴിവാക്കിയത്.മുതിർന്ന കോൺഗ്രസ് നേതാവ് ഗുർദീപ് സിങും കുടുംബവും പുറത്താക്കപ്പെട്ടവരിൽപെടും.എസ്‌ഐആറിന് ശേഷം യുപിയിലെ വോട്ടര്‍മാരുടെ എണ്ണം 12.55 ലക്ഷമായി കുറഞ്ഞു. നേരത്തെ, 15.44 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്.

കാലങ്ങളായി വോട്ട് രേഖപ്പെടുത്താറുള്ള പൗരനാണ് താനെന്ന് വോട്ടര്‍പട്ടികയില്‍നിന്ന് പുറത്തായ കോൺഗ്രസ് നേതാവ് ഗുർദീപ് സിംഗ് പറഞ്ഞു.. തന്റെ കയ്യില്‍ പാസ്‌പോര്‍ട്ട്, ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബാങ്ക് അക്കൗണ്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഉണ്ട്. എന്നിട്ടും താന്‍ കരട് വോട്ടര്‍പട്ടികയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ മാനദണ്ഡത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു. പട്ടിക പ്രസിദ്ധീകരിച്ചത് അശ്രദ്ധയാണെന്നും യുപി പോലുള്ള വലിയ സംസ്ഥാനത്തിന് ഒരു മാസം മാത്രം സമയം നല്‍കിയത് പ്രഹസനമാണെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് വിമര്‍ശിച്ചു. നേരത്തെ കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷം പേര്‍ പുറത്തായിരുന്നു. തമിഴ്‌നാട്ടില്‍ 97 ലക്ഷവും ബംഗാളില്‍ 58 ലക്ഷം വോട്ടര്‍മാരെയും പുറത്താക്കിയത് വലിയ ആശങ്കയേറ്റിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News