ലൈംഗികാതിക്രമത്തിൽ നിന്ന് മരുമകളെ രക്ഷിക്കാൻ യുപി സ്വദേശിനി ഭർത്താവിന്‍റെ കഴുത്തറുത്തു

വീടിനു പുറത്ത് കട്ടിലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കോടാലി ഉപയോഗിച്ച് ഭാര്യ ഭര്‍ത്താവിന് കഴുത്തു വെട്ടുകയായിരുന്നു

Update: 2023-08-27 04:37 GMT

പ്രതീകാത്മക ചിത്രം

ബദൗണ്‍: മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കാൻ സ്ത്രീ ഭർത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. വീടിനു പുറത്ത് കട്ടിലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കോടാലി ഉപയോഗിച്ച് ഭാര്യ ഭര്‍ത്താവിന് കഴുത്തു വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.43കാരനായ തേജേന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്.

ആഗസ്ത് 14നാണ് സംഭവം. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബാംഗങ്ങള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭാര്യ മിഥിലേഷ് ദേവി(40)യാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവ് തന്നെ മർദിക്കുകയും 19 വയസുള്ള മരുമകളെ തന്നോടൊപ്പം കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് മിഥിലേഷ് ദേവി പൊലീസിനോട് പറഞ്ഞു.

“എന്‍റെ ഭർത്താവിനെ ഒഴിവാക്കാനായി അവസരം തേടുകയായിരുന്നു ഞാന്‍. നിർഭാഗ്യകരമായ ആ രാത്രിയിൽ മദ്യപിച്ച് വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവന്‍റെ കഴുത്തറുത്തു. എന്‍റെ മരുമകളെ രക്ഷിക്കാനാണ് ഞാനിത് ചെയ്തത്,” യുവതി പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തതായി ബദൗണ്‍ എസ്.എസ്.പി ഒ.പി സിംഗ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News