ഉത്തരാഖണ്ഡിൽ മുൻ ബി.ജെ.പി നേതാവിനെതിരെ ലൈംഗികാരോപണം

അങ്കിത ഭണ്ഡാരി കൊലപാതകക്കേസിലെ പ്രതിയായ പുൽകിത് ആര്യയുടെ പിതാവാണ് വിനോദ് ആര്യ. വിനോദിന്റെ ഡ്രൈവറാണ് അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചത്.

Update: 2022-12-14 12:45 GMT

ഹരിദ്വാർ: മുൻ ബി.ജെ.പി നേതാവും അങ്കിത വധക്കേസ് പ്രതി പുൽകിതിന്റെ പിതാവുമായ വിനോദ് ആര്യക്കെതിരെ ലൈംഗികാരോപണം. വിനോദ് ആര്യ ലൈംഗിക താൽപര്യത്തോടെ സമീപിച്ചതായി അദ്ദേഹത്തിന്റെ ഡ്രൈവറാണ് പൊലീസിൽ പരാതി നൽകിയത്.

വിനോദ് ആര്യ തന്നെ രാത്രി വൈകി വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്നും മുൻ മന്ത്രിയുടെ ഡ്രൈവർ ആരോപിച്ചു. താൻ ആവശ്യം നിരസിച്ചതോടെ വിനോദ് ആര്യ പരിഹാസത്തോടെ ചിരിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആര്യ തന്നെ മർദിച്ചെന്നും ഡ്രൈവറുടെ പരാതിയിൽ പറയുന്നു.

Advertising
Advertising

ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യക്കെതിരെ കേസ് എടുത്തതായി എസ്.പി സ്വതന്ത്ര കുമാർ പറഞ്ഞു. ഐ.പി.സി 377 (പ്രകൃതിവിരുദ്ധ പീഡനം), 307 (കൊലപാതകശ്രമം), 323 (മനപ്പൂർവ്വം മുറിവേൽപ്പിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്ന് എസ്.പി പറഞ്ഞു.

വിനോദ് ആര്യ തന്നോട് നിരന്തരം അദ്ദേഹത്തിന്റെ കാലുകൾ തടവാൻ ആവശ്യപ്പെടാറുണ്ടെന്നും അടുത്തിടെ ഒരു ദിവസം രാത്രി കാല് തടവുന്നതിനിടെ ആര്യ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചെന്നും ഡ്രൈവറുടെ പരാതിയിൽ പറയുന്നു.

ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാക്കളിൽ ഒരാളായിരുന്നു വിനോദ് ആര്യ. മകൻ അങ്കിത് ആര്യ അങ്കിത ഭണ്ഡാരി കൊലപാതക്കേസിൽ പ്രതിയായതിനെ തുടർന്ന് വിനോദ് ആര്യയെ പാർട്ടി പുറത്താക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ റിസോർട്ട് ഉടമയും രണ്ട് കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ആരോപണം

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News