യു.പിയിൽ ഹോളി ആഘോഷത്തിനിടെ മുസ്‍ലിം കുടുംബത്തിന് നേരെ അതിക്രമം -വീഡിയോ

ജയ് ശ്രീരാം വിളികളോടെയായിരുന്നു അതിക്രമം

Update: 2024-03-24 06:25 GMT

ലഖ്നൗ: ഹോളി ആഘോഷത്തിനിടെ ‘ജയ് ശ്രീരാം’ വിളികളോടെ മുസ്ലിം കുടുംബത്തിന് നേരെ അതികക്രമം. ബൈക്കിലെത്തിയ മൂന്നംഗ കുടുംബത്തെ യുവാക്കളുടെ സംഘം തടഞ്ഞുവെക്കുകയും മുഖത്ത് ഛായം പൂശുകയും ദേഹത്ത് വെള്ളമൊഴിക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ ബിജ്നോരിലാണ് സംഭവം.

യുവാവും രണ്ട് സ്ത്രീകളുമാണ് ബൈക്കിലുണ്ടായിരുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബൈക്ക് ബലമായി തടഞ്ഞുനിർത്തുന്നതും ചാവി ഊരിയെടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. യുവാവിന്റെ മുഖത്താണ് ഛായം പൂശിയത്. സ്ത്രീകളുടെ ശരീരത്തിലേക്ക് വെള്ളമൊഴിക്കുകയായിരുന്നു.

Advertising
Advertising

യുവാക്കൾ ജയ്ശ്രീരാം, ഹർഹർ മഹാദേവ് എന്നിവ ഉച്ചത്തിൽ വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. പലരുടെയും കൈവശം വടികളുമുണ്ടായിരുന്നു. ബൈക്കിൽ കുടുംബം യാത്ര തുടരുമ്പോഴും യുവാക്കൾ വെള്ളമൊഴിക്കുന്നുണ്ട്. സംഭവത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പലരും ‘എക്സി’ വീഡിയോ പങ്കുവെച്ച് പലരും കുറിച്ചു.

Summary : Violence against Muslim family during Holi celebrations in UP 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News