71 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

യൂസർമാർ നൽകിയ പരാതിയിലാണ് നടപടിയെന്ന് മെറ്റ

Update: 2024-01-01 13:50 GMT
Editor : Anas Aseen | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്തെ 71 ലക്ഷത്തിലധികം വാട്സ് ആപ്പ് അക്കൗണ്ടുകൾ മരവിച്ച് ​മെറ്റ . കഴിഞ്ഞ നവംബർ 1 മുതൽ 30  വരെ 71,96,000 അക്കൗണ്ടുകൾക്കാണ് വാട്സ് ആപ്പ് വിലക്കേർപ്പെടുത്തിയത്..

ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ഇത്രയുമധികം വാട്സാപ്പ് അക്കൗണ്ടുകൾക്ക് മാതൃ കമ്പനിയായ മെറ്റ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണ്. വാട്സ് ആപ്പ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ യൂസേഴ്സിൽ നിന്നുള്ള പരാതികൾ ലഭിക്കുന്നതിന് മുമ്പ് തന്നെ 19,54,000 അക്കൗണ്ടുകൾ മരവിപ്പിച്ചതായി മെറ്റ വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ ​​പ്രചരണം  തുടങ്ങിയവക്കു​പയോഗിച്ച അക്കൗണ്ടുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാട്ട്‌സ്ആപ്പിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടിലാണ് നിരോധനത്തിന്റെ കണക്കുകൾ ഉള്ളത്. രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.  ഓരോ ദിവസവും ആയിരക്കണക്കിന് അക്കൗണ്ടുകൾക്കെതിരെയാണ് പരാതി ലഭിക്കുന്ന​​തെന്ന് വാട്സാപ്പ് വിശദീകരിക്കുന്നു. 






Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News