ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; യുവാവ് ഭാര്യാപിതാവിനെ വെടിവച്ചു കൊന്നു

ബുധനാഴ്ച അമ്പാടിലെ ശാരദാ നഗറിലാണ് കൊലപാതകം നടന്നത്

Update: 2023-03-30 07:37 GMT

പ്രതീകാത്മക ചിത്രം

മുംബൈ: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന് ഭർത്താവ് ഭാര്യാപിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലാണ് സംഭവം. ബുധനാഴ്ച അമ്പാടിലെ ശാരദാ നഗറിലാണ് കൊലപാതകം നടന്നത്. പ്രതി പൈത്താനിലെ അഡൂൽ സ്വദേശിയാണ്.

പ്രതിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെ ശേഷം ഔറംഗബാദിലേക്ക് താമസം മാറിയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ പ്രവൃത്തിയില്‍ പ്രകോപിതനായ യുവാവ് ഭാര്യാ പിതാവിനെതിരെ തിരിയുകയായിരുന്നു. ''തർക്കത്തിനിടെയാണ് ഭാര്യാപിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്'' ഇൻസ്പെക്ടർ ഷിരിഷ് ഹംബെയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News